കേരളം

പളളികള്‍ അക്രമിച്ചത് ഹീനകൃത്യം; കര്‍ശനമായി നേരിടും- മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാവേലിക്കര നൂറനാട് കരിമുളയ്ക്കല്‍ സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് പള്ളി വക കെട്ടിടം നശിപ്പിച്ചതും കുര്‍ബാനയ്‌ക്കെത്തിയ വികാരിയെ തടഞ്ഞു വച്ചതും കാസര്‍കോട് കാഞ്ഞിരങ്ങാട് പള്ളി ആക്രമിച്ചതും അത്യന്തം അപലപനീയമായ ഹീന കൃത്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്ത് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന ഇത്തരം ഛിദ്രശക്തികള്‍ക്കെതിരായി സമൂഹം ജാഗ്രത പുലര്‍ത്തണം.മതസ്പര്‍ദ്ധയും സാമുദായിക സംഘര്‍ഷവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ സര്‍ക്കാര്‍ കര്‍ശനമായി നേരിടുമെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. നൂറനാട് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും കാസര്‍കോട് ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട് - മുഖ്യമന്ത്രി കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍