കേരളം

സുധീര്‍ കരമനയുടെ പണം തിരികെ നല്‍കും; 14 സിഐടിയു പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടിയെടുക്കുമെന്ന് ഐഎന്‍ടിയുസി 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: നിയമം കാറ്റില്‍പറത്തി നോക്കുകൂലി വാങ്ങിയ തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്ത് സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി. സിനിമ താരം സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലിയായി 25,000രൂപ കൈപ്പറ്റിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് 14 സിഐടിയു പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തത്.  അരിശുംമൂട് യൂണിറ്റിലെ പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് നടപടി. പണം തിരിച്ചു നല്‍കാനും നേൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.  തെറ്റുപറ്റിയതായി തൊഴിലാളികള്‍ സമ്മതിച്ചു. 

പ്രശ്‌നമുണ്ടായ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്ക് എതിരേയും നടപടിയുണ്ടായേക്കും എന്നറിയുന്നു. തിരുവനന്തപുരം ചാക്കയില്‍ വീട് നിര്‍മ്മാണത്തിനുള്ള ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നതിനാണ് സിഐടിയു,ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ഭീമമായ നോക്കുകൂലി ആവശ്യപ്പെട്ടത്. 

മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുന്നതിനായി 16,000 രൂപയ്ക്ക് മാര്‍ബിള്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനി തൊഴിലാളികളെയും അയച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് അവിടയെത്തിയ തൊഴിലാളി സംഘടനകള്‍ നോക്കൂകൂലിയ്ക്കായി ബഹളം വെക്കുകയായിരുന്നു. നോക്കുകൂലിയായി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും 25,000 രൂപ കൊടുത്ത് തൊഴിലാളി നേതാക്കളെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ തുക കൈപ്പറ്റിയ ശേഷം ലോഡ് ഇറക്കാതെ തൊഴിലാളി സംഘടനകള്‍ പോകുകയായിരുന്നു. തുടര്‍ന്ന് പതിനാറായിരം രൂപ കൊടുത്ത് ഗ്രാനൈറ്റ് ഇറക്കുകയായിരുന്നു.

സിനിമയുടെ ഷൂട്ടിംഗിനിടെ തൊടുപുഴയിലായിരുന്നു സുധീര്‍ കരമന. മൊത്തം ഇറക്കാന്‍ 16,000 രൂപ കൊടുക്കുകയും നോക്കുകൂലിയായി 25,000 രൂപ വാങ്ങിയത് ശരിയായില്ലെന്നും സുധീര്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് പരാതി നല്‍കാന്‍ നടന്‍ തയ്യാറായിട്ടില്ല.
വിഷയത്തില്‍ ശക്തമായ നടപടിയെടുക്കുന്നെ് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

സംസ്ഥാത്ത് മെയ് മാസം മൂതല്‍ നോക്കുകൂലി നിരോധിച്ചിരുന്നു. മന്ത്രിസഭയുടെ ഉത്തരകകവ് കാറ്റില്‍പറത്തിയാണ് തൊഴിലാളി സംഘടനകള്‍ നോക്കുകൂലി വാങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ

കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത