കേരളം

കാസര്‍ഗോഡ് ഇതര സംസ്ഥാന യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ഇതര സംസ്ഥാന യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു.കരിമ്പ് വില്‍പ്പനക്കാരനില്‍ കത്തി വാങ്ങിയാണ് ഇയാള്‍ സ്വയം കഴുത്തറുത്ത് മരിച്ചത്. സംഭവം നേരില്‍ കണ്ട കരിമ്പ് വില്‍പ്പനക്കാരന്‍ ബോധരഹിതനായി വീണു. കര്‍ണാടക ചിക്കമംഗളൂരു സ്വദേശി സൂര്യനായിക്കിന്റെ മകന്‍ ഹരീഷ് നായിക്കാണു (30) സ്വയം കഴുത്തറുത്ത് മരിച്ചത്. ഇന്നുച്ചക്ക് രണ്ടോടെയാണ് സംഭവം.

ദേശീയപാതയോരത്ത് നായന്മാര്‍മൂല പാണലത്താണ് സംഭവം. പാതയോരത്ത് കരിമ്പ് ജ്യൂസ് വില്‍പ്പന നടത്തിവരുന്ന ആളില്‍ നിന്നാണ് ഹരീഷ് നായിക്ക് കത്തി വാങ്ങിയത്. തുടര്‍ന്ന് ഇയാള്‍ സ്വയം കഴുത്തറുക്കുകയായിരുന്നു. സംഭവറിഞ്ഞു വിദ്യാനഗര്‍ പൊലിസ് സ്ഥലത്തെത്തി. യുവാവ് സ്വയം കഴുത്ത് മുറിച്ചു മരിക്കാനിടയായ കാരണം വ്യക്തമല്ല. ഇയാളുടെ പോക്കറ്റില്‍ നിന്നും കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് യുവാവിനെ സംബന്ധിച്ചുള്ള വിവരം ലഭിച്ചത്. സംഭവം സംബന്ധിച്ച് പൊലിസ് അന്വേഷണം നടത്തി വരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ