കേരളം

ഡി സിനിമാസ്: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകുന്നതില്‍ വിജിലന്‍സിന് രൂക്ഷ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നടന്‍ ദിലീപിന്റെ ഡി സിനിമാസ് തിയേറ്ററിന്റെ ഭൂമി കയ്യേറ്റ പരാതിയില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ട് നടപടി എടുക്കാന്‍ വൈകുന്നതിനാണ് വിജിലന്‍സ് ഉദ്യോഗസ്ഥരെ തൃശൂര്‍ വിജിലന്‍സ് കോടതി വിമര്‍ശിച്ചത്. ഇതിന് പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരാഴ്ച കൂടി സമയം കോടതി സമയം അനുവദിച്ചു. 

ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന വിജിലന്‍സിന്റെ  റിപ്പോര്‍ട്ട് കോടതി നേരത്തെ തളളിയിരുന്നു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നു. ഡി സിനിമാസ് തിയേറ്റര്‍ കോംപ്ലക്‌സ് ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു വിജിലന്‍സിന്റെ  അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ വ്യാജ ആധാരങ്ങള്‍ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതില്‍ പുറമ്പോക്കും ഉള്‍പ്പെടുന്നതായുളള റവന്യൂ റിപ്പോര്‍്ട്ട് മുങ്ങിയെന്നും നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി