കേരളം

കണ്ണൂര്‍,കരുണ മെഡിക്കല്‍കോളേജ്; ബില്‍ ഇന്ന് നിയമസഭ പാസാക്കിയേക്കും

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ ചട്ടം ലംഘിച്ച് മുന്‍ വര്‍ഷം നടത്തിയ പ്രവേശനം സാധൂകരിക്കാനുള്ള ബില്‍ ഇന്ന് നിയമസഭ പാസാക്കും. പ്രവേശനത്തെ അനുകൂലിച്ചുള്ള ഓര്‍ഡിനന്‍സിന്റെ സാധുത സംബന്ധിച്ച കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ബില്‍ പാസാക്കുന്നത്. വിഷയത്തില്‍ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് പ്രധാനമായിരിക്കും. 

രണ്ട് കോളേജുകളിലും ചട്ടം ലംഘിച്ച് നടത്തിയ 135 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. ഇത് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ മെഡിക്കല്‍ കൗണ്‍സിലാണ് സമീപിച്ചത്. നിയമസഭ ബില്‍ പാസാക്കിയാലും സുപ്രീം കോടതി സ്‌റ്റേ ചെയ്താല്‍ അതിനായിരിക്കും സാധുത. കുട്ടികളുടെ ഭാവി കണക്കിലെടുത്ത് പ്രത്യേക സാഹചര്യത്തിലാണ് ഭരണ-പ്രതിപക്ഷ ഭേദമന്യേ തീരുമാനമെടുത്ത് ഓര്‍ഡിനന്‍സ് പാസാക്കിയതെന്ന് മന്ത്രി  കെകെ ശൈലജ ടീച്ചര്‍ വ്യക്തമാക്കിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍