കേരളം

കീഴാറ്റൂര്‍ സമരം ബിജെപി ഹൈജാക്ക് ചെയ്‌തെന്ന ആക്ഷേപം കോണ്‍ഗ്രസിനില്ല ; പിന്തുണ തുടരുമെന്ന് കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരം ബിജെപി ഹൈജാക്ക് ചെയ്‌തെന്ന ആക്ഷേപം കോണ്‍ഗ്രസിനില്ലെന്ന് കെ സുധാകരന്‍. ബിജെപി പിന്തുണ കൊണ്ട് സമരത്തിന് കാര്യമായ നേട്ടമുണ്ടായില്ല. സമരത്തെ യുഡിഎഫ് ഇനിയും പിന്തുണയ്ക്കുമെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

വയല്‍ക്കിളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. കീഴടങ്ങില്ല കീഴാറ്റൂര്‍ എന്ന പേരില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ വയല്‍ക്കിളി നേതാക്കളായ സുരേഷ് കീഴാറ്റൂര്‍, ജാനകി തുടങ്ങിയവര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വയല്‍ക്കിളികള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍