കേരളം

ആദിവാസി ക്ഷേമപദ്ധതികള്‍ ഗുണകരമാകുന്നുണ്ടോ ?; അട്ടപ്പാടിയില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി :  അട്ടപ്പാടിയില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി. ആദിവാസി ക്ഷേമപദ്ധതികള്‍ ഗുണകരമായോ എന്ന് പരിശോധിക്കണം. പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. അതോറിട്ടി ചെയര്‍മാനും സെക്രട്ടറിയും നേരിട്ട് പരിശോധന നടത്തണം. ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. 

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് നടപടി ആരംഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനായ സി ദീപകിനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. അട്ടപ്പാടിയിലെ ക്ഷേമപദ്ധതികളുടെ ഗുണം അവര്‍ക്ക് ഗുണകരമാകുന്നുണ്ടോ എന്ന് പരിശോധിക്കാനും കോടതി അമിക്കസ് ക്യൂറിയോട് നിര്‍ദേശിച്ചിരുന്നു. 

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ ക്ഷേമപദ്ധതികളുടെ ഗുണഫലങ്ങള്‍ ആദിവാസികള്‍ക്ക് ഗുണകരമാകുന്നില്ലെന്നാണ് അമിക്കസ് ക്യൂറി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കുടിവെള്ളം പോലും ആദിവാസിക്കാര്‍ക്ക് ലഭ്യമാകുന്നില്ലെന്നും അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് അട്ടപ്പാടിയിലെ ക്ഷേമപദ്ധതികളെക്കുറിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ ജില്ലയിലെ ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും