കേരളം

നീതിപീഠത്തിലും ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ കടന്നുകയറ്റം : കോടിയേരി ബാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ കടന്നുകയറ്റം സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല നീതിപീഠത്തിലും എത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതിന്റെ പ്രത്യക്ഷ തെളിവാണ് പട്ടികവിഭാഗ അതിക്രമം തടയല്‍ നിയമത്തില്‍ ഇളവ് വരുത്തിയ സുപ്രീംകോടതി ഉത്തരവെന്ന് പല സംഘടനാനേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ദളിത് വിരുദ്ധ മോഡി ഭരണം ദളിത് സംരക്ഷണത്തിനുള്ള ഭരണഘടനാ വ്യവസ്ഥകളെയും ആശയങ്ങളെയും അട്ടിമറിക്കാന്‍ തക്കം പാര്‍ക്കുകയാണ്. അതിന് ഇണങ്ങുന്നതായി സുപ്രീംകോടതി വിധി. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

പാര്‍ലമെന്റ്, എക്‌സിക്യൂട്ടീവ് എന്നീ ജനാധിപത്യ സ്ഥാപനങ്ങള്‍ ആലസ്യത്തില്‍ വീഴുകയോ വഴിതെറ്റുകയോ ചെയ്താല്‍ അവയെ തിരുത്താന്‍ ഉണര്‍ന്നിരിക്കേണ്ട സ്ഥാപനമാണ് ജുഡീഷ്യറി.

ആര്‍എസ്എസ് നയിക്കുന്ന കേന്ദ്രത്തിലെയും ഇരുപതിലെറെ സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളില്‍ വിശ്വാസം നഷ്ടപ്പെട്ട ജനത പ്രതീക്ഷാപൂര്‍വം നോക്കുന്ന സ്ഥാപനമായിരുന്നു ജുഡീഷ്യറി. പക്ഷേ, സുപ്രീംകോടതിയുടെ മേല്‍ത്തട്ടിനുതന്നെ അപചയം സംഭവിച്ചിരിക്കുന്നു. 

സുപ്രീംകോടതി വിധിയോടെ പട്ടികവിഭാഗ പീഡന നിരോധനനിയമം ഒരു ചാപിള്ളയായി. നിയമം ദുരുപയോഗപ്പെടുത്തുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായേക്കാം. അതൊഴിവാക്കാനുള്ള ജാഗ്രതാപൂര്‍ണമായ ഇടപെടല്‍ ഭരണകൂടവും നീതിപീഠവും കാട്ടണം. അതിനു പകരം പീഡനനിരോധനനിയമത്തെതന്നെ അപ്രസക്തമാക്കുന്നത് ദളിത് വേട്ടക്കാര്‍ക്ക് കരുത്തുപകരലാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

പാര്‍ലമെന്റ്, എക്‌സിക്യൂട്ടീവ് എന്നീ ജനാധിപത്യ സ്ഥാപനങ്ങള്‍ ആലസ്യത്തില്‍ വീഴുകയോ വഴിതെറ്റുകയോ ചെയ്താല്‍ അവയെ തിരുത്താന്‍ ഉണര്‍ന്നിരിക്കേണ്ട സ്ഥാപനമാണ് ജുഡീഷ്യറി.

ആര്‍എസ്എസ് നയിക്കുന്ന കേന്ദ്രത്തിലെയും ഇരുപതിലെറെ സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളില്‍ വിശ്വാസം നഷ്ടപ്പെട്ട ജനത പ്രതീക്ഷാപൂര്‍വം നോക്കുന്ന സ്ഥാപനമായിരുന്നു ജുഡീഷ്യറി. പക്ഷേ, സുപ്രീംകോടതിയുടെ മേല്‍ത്തട്ടിനുതന്നെ അപചയം സംഭവിച്ചിരിക്കുന്നു. ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ കടന്നുകയറ്റം സര്‍ക്കാര്‍തലത്തില്‍ മാത്രമല്ല നീതിപീഠത്തിലും എത്തി അതിന്റെ പ്രത്യക്ഷ തെളിവാണ് പട്ടികവിഭാഗ അതിക്രമം തടയല്‍ നിയമത്തില്‍ ഇളവ് വരുത്തിയ സുപ്രീംകോടതി ഉത്തരവെന്ന് പല സംഘടനാനേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്.

പാര്‍ലമെന്റ് പാസാക്കിയ, ഇതുമായി ബന്ധപ്പെട്ട നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ മോഡി സര്‍ക്കാരിന് താല്‍പ്പര്യമുണ്ട്. എത്രയോ കാലമായി ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും ഔദ്യോഗിക അവഗണനയുടെയും എരിതീയില്‍ ഹോമിക്കപ്പെട്ടവരാണ് ദളിതര്‍. 18 മുതല്‍ 20 കോടിവരെ വരും ഇവരുടെ സംഖ്യ. സവര്‍ണവിഭാഗത്തില്‍നിന്ന് അവരിലെ സ്ത്രീകളുടെ മാനം രക്ഷിക്കാനും അവരുടെ പുരുഷന്മാരുടെ ജീവന്‍ രക്ഷിക്കാനുംവേണ്ടിയാണ് പാര്‍ലമെന്റ് പട്ടികവിഭാഗ അതിക്രമം തടയാനുള്ള നിയമം കര്‍ക്കശമാക്കിയത്. എന്നാല്‍, ദളിത് വിരുദ്ധ മോഡി ഭരണം ദളിത് സംരക്ഷണത്തിനുള്ള ഭരണഘടനാ വ്യവസ്ഥകളെയും ആശയങ്ങളെയും അട്ടിമറിക്കാന്‍ തക്കംപാര്‍ക്കുകയാണ്. അതിന് ഇണങ്ങുന്നതായി സുപ്രീംകോടതി വിധി. അതുകൊണ്ടാണ് കോടതി വിധിക്കെതിരെ ദളിത്പ്രക്ഷോഭം ആളിക്കത്തിയത്.

പട്ടികജാതി വര്‍ഗ നിയമപ്രകാരമുള്ള പരാതിയില്‍ ഉടനെയുള്ള അറസ്റ്റ് പാടില്ലെന്നാണ് ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്. പരാതി ഉദ്യോഗസ്ഥര്‍ക്കെതിരെയാണെങ്കില്‍ നിയമനാധികാരികളില്‍നിന്ന് അനുമതി വാങ്ങണമെന്നും ഡെപ്യൂട്ടി സൂപ്രണ്ടില്‍ കുറയാത്ത പദവിയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ പ്രഥമാന്വേഷണത്തിനുശേഷമേ അറസ്റ്റ് പാടുള്ളൂവെന്നും വിധിയില്‍ വ്യക്തമാക്കി. ഇതോടെ പട്ടികവിഭാഗ പീഡന നിരോധനനിയമം ഒരു ചാപിള്ളയായി.

നിയമം ദുരുപയോഗപ്പെടുത്തുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായേക്കാം. അതൊഴിവാക്കാനുള്ള ജാഗ്രതാപൂര്‍ണമായ ഇടപെടല്‍ ഭരണകൂടവും നീതിപീഠവും കാട്ടണം. അതിനു പകരം പീഡനനിരോധനനിയമത്തെതന്നെ അപ്രസക്തമാക്കുന്നത് ദളിത് വേട്ടക്കാര്‍ക്ക് കരുത്തുപകരലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്