കേരളം

'വിദ്യാര്‍ത്ഥികളെ ജനകീയ ചൈനയില്‍ അയച്ചു പഠിപ്പിക്കും,സുപ്രീംകോടതിയുടെ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടും'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അഡ്വ എ ജയശങ്കര്‍. 'കണ്ണൂര്‍, കരുണാ സഹായ ഓര്‍ഡിനന്‍സ് സുപ്രീംകോടതിയിലെ രണ്ടു ശുംഭന്മാര്‍ സ്‌റ്റേ ചെയ്‌തെന്നു കരുതി, സ്വാശ്രയ മുതലാളിമാരെയും നിഷ്‌കളങ്കരായ വിദ്യാര്‍ത്ഥി സഖാക്കളെയും സഹായിക്കുന്ന ചരിത്ര ദൗത്യത്തില്‍ നിന്ന് ഇടതുപക്ഷ പാര്‍ട്ടികളും സര്‍ക്കാരും പിന്‍മാറുകയില്ല.'- ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

'ഇനി, കരുണാ സഹായ നിയമവും റദ്ദാക്കിയാലോ? വിദ്യാര്‍ത്ഥികളെ ജനകീയ ചൈനയില്‍ അയച്ചു പഠിപ്പിക്കും അതിന്റെ സകല ചെലവും സര്‍ക്കാര്‍ വഹിക്കും. പാസായി വരുമ്പോള്‍ സര്‍ക്കാരാസ്പത്രിയില്‍ നിയമിക്കും.'

'ഇതോടൊപ്പം സുപ്രീംകോടതിയുടെ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടും. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ തകര്‍ക്കാനാണ് ജഡ്ജിമാര്‍ ശ്രമിക്കുന്നത്, ചീഫ്ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ സിപിഎം നോട്ടീസ് കൊടുത്തതിന്റെ പ്രതികാര നടപടിയാണ് എന്ന് പ്രചരിപ്പിക്കും. ശുംഭന്മാരുടെ കോലം കത്തിക്കും, പ്രതീകാത്മകമായി നാടുകടത്തും.'- ജയശങ്കര്‍ കുറിച്ചു.


അഡ്വ  എ ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


തോറ്റിട്ടില്ല, തോറ്റിട്ടില്ല
തോറ്റു കൊടുക്കാന്‍ തയ്യാറല്ല...

കണ്ണൂര്‍, കരുണാ സഹായ ഓര്‍ഡിനന്‍സ് സുപ്രീംകോടതിയിലെ രണ്ടു ശുംഭന്മാര്‍ സ്‌റ്റേ ചെയ്‌തെന്നു കരുതി, സ്വാശ്രയ മുതലാളിമാരെയും നിഷ്‌കളങ്കരായ വിദ്യാര്‍ത്ഥി സഖാക്കളെയും സഹായിക്കുന്ന ചരിത്ര ദൗത്യത്തില്‍ നിന്ന് ഇടതുപക്ഷ പാര്‍ട്ടികളും സര്‍ക്കാരും പിന്‍മാറുകയില്ല.

ഓര്‍ഡിനന്‍സേ സ്‌റ്റേ ചെയ്തിട്ടുളളൂ. നിയമസഭ ഐകകണ്ഠന പാസാക്കിയ നിയമം നിലനില്ക്കുന്നു. അതിന് ഗവര്‍ണര്‍ അനുമതി തന്നേതീരൂ. ബില്ല് തിരിച്ചയച്ചാല്‍ പിന്നെയും പാസാക്കും, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചാല്‍ രാജ്ഭവന്‍ ഉപരോധിക്കും. ഗവര്‍ണര്‍ അനുമതി നല്‍കുംവരെ സമരത്തോടു സമരമായിരിക്കും.

ഇനി, കരുണാ സഹായ നിയമവും റദ്ദാക്കിയാലോ? വിദ്യാര്‍ത്ഥികളെ ജനകീയ ചൈനയില്‍ അയച്ചു പഠിപ്പിക്കും അതിന്റെ സകല ചെലവും സര്‍ക്കാര്‍ വഹിക്കും. പാസായി വരുമ്പോള്‍ സര്‍ക്കാരാസ്പത്രിയില്‍ നിയമിക്കും.

ഇതോടൊപ്പം സുപ്രീംകോടതിയുടെ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടും. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ തകര്‍ക്കാനാണ് ജഡ്ജിമാര്‍ ശ്രമിക്കുന്നത്, ചീഫ്ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ സിപിഎം നോട്ടീസ് കൊടുത്തതിന്റെ പ്രതികാര നടപടിയാണ് എന്ന് പ്രചരിപ്പിക്കും. ശുംഭന്മാരുടെ കോലം കത്തിക്കും, പ്രതീകാത്മകമായി നാടുകടത്തും.

# കോഴക്കോളേജുകള്‍ക്കൊപ്പം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി