കേരളം

പാറക്കല്ലും ചാര്‍ജറും ഹെഡ് സെറ്റും; ഓണ്‍ലൈനില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിനു കിട്ടിയത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്തയാള്‍ക്ക് പാഴ്‌സലായി കിട്ടിയത് പാറക്കല്ലെന്നു പരാതി. പത്തനംതിട്ട തണ്ണിത്തോട് മണ്ണീറ ചാണ്ടിയില്‍ കിഴക്കേതില്‍ അമല്‍ സുരേഷിനാണ് ആപ്പിള്‍ ഫോണിനു പകരം കുറിയറായി പാറക്കല്ല് കിട്ടിയത്. അമല്‍ പത്തനംതിട്ട പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

സ്‌നാപ്ഡീല്‍ വഴിയാണ് മാര്‍ച്ച് 23ന് ആപ്പിള്‍ 5 എസ് ഫോണ്‍ ബുക്ക് ചെയ്തതെന്ന് അമല്‍ സുരേഷ് പരാതിയില്‍ പറയുന്നു. ഇകോം എക്‌സ്പ്രസ് എന്ന കുറിയര്‍ കമ്പനി വഴിയാണ് പാഴ്‌സല്‍ വന്നത്. വെള്ളിയാഴ്ച അമലും അച്ഛന്‍ സുരേഷനും ഇകോം എക്‌സ്പ്രസിന്റെ പത്തനംതിട്ട ഓഫിസിലെത്തി 10.048 രൂപ അടച്ച് പാഴ്‌സല്‍ കൈപ്പറ്റി.

വീട്ടില്‍ എത്തി തുറന്നുനോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. പാറക്കല്ലിനൊപ്പം മൊബൈല്‍ ഫോണിന്റെ ചാര്‍ജറും ഹെഡ് സെറ്റുമാണ് പാഴ്‌സലില്‍ ഉണ്ടായിരുന്നത്. 

തിരികെ പാഴ്‌സല്‍ കമ്പനിയുടെ ഓഫിസില്‍ എത്തി വിവരം പറഞ്ഞെങ്കിലും തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു അവരുടെ നിലപാട്. ഇതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി