കേരളം

ബില്ലിനെ പിന്തുണച്ചത് വിദ്യാര്‍ത്ഥികളുടെ കൂട്ട ആത്മഹത്യ ഒഴിവാക്കാന്‍: എം.എം ഹസ്സന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവാദ കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജ് ബില്ലിനെ പിന്തുണച്ചതില്‍ വീണ്ടും ന്യായീകരണവുമായി കോണ്‍ഗ്രസ്. ബില്ലിനെ പിന്തുണച്ചത് മാനുഷിക പരിഗണനകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കൂട്ട ആത്മഹത്യ ഒഴിവാക്കാനാണ് ബില്ലിനെ പിന്തുണച്ചത്. കോടതി ഇക്കാര്യം പരിഗണിക്കുമെന്നാണ് കരുതിയിരുന്നത് എന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. 

ബില്ലിനെ പിന്തുണച്ചിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്ന പശ്ചാതലത്തിലാണ് ഹസ്സന്റെ പ്രതികരണം. ബില്ലിനെ പിന്തുണച്ച നിലപാടിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്ത് വന്നിരുന്നു. ദൗര്‍ഭാഗ്യകരമായ നടപടി എന്നായിരുന്നു ആന്റണിയുടെ പ്രതികരണം. ബെന്നി ബഹനാനും പ്രതിപക്ഷത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. നിയമയഭയില്‍ പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കാതിരുന്നപ്പോള്‍ വി.ടി ബല്‍റാം എംഎല്‍എ മാത്രമാണ് എതിര്‍ത്തത്. എന്നാല്‍ ഇത് പബ്ലിസിറ്റിക്ക് വേണ്ടിയാണ് എന്നാരോപിച്ച് റോജി എം ജോണും ശബരിനാഥനും രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു