കേരളം

മസ്തിഷ്കമരണം സ്ഥിരീകരിക്കാൻ മാർ​ഗരേഖയുമായി കേരളം; രാജ്യത്ത് ആദ്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി മസ്തിഷ്ക മരണത്തെ സംബന്ധിച്ച മാർഗ്ഗരേഖയിറക്കുന്ന ആദ്യ സ്ഥാനമായി കേരളം . ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.

പുതിയ മാർഗ്ഗരേഖയനുസരിച്ച്  ഒരു സർക്കാർ ഡോക്ടറടക്കം നാല് ഡോക്ടര്മാരടങ്ങുന്ന പാനലായിരിക്കും മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കുക. സ്വയം ശ്വസിക്കാനോ ഇനി ജീവിതത്തിലേക്ക് മടങ്ങി വരാനോ കഴിയാത്ത സ്ഥിതി രോഗിക്കുണ്ടായാൽ ഈ പാനലായിരിക്കും മസ്തിഷ്ക മരണം സംബന്ധിച്ച തീരുമാനം എടുക്കുക.

രോഗിക്ക് സ്വയം ശ്വാസമെടുക്കാൻ കഴിയില്ലെന്ന് തെളിയിക്കുന്ന പരിശോധന ആറ് മണിക്കൂർ ഇടവിട്ട് സർക്കാർ ഡോക്ടറുടെ സാനിധ്യത്തിൽ നടത്തണമെന്നാണ് രേഖയിലെ പ്രധാന നിർദ്ദേശം. ഇത് മെഡിക്കൽ രേഖയായി ആശുപത്രിയിൽ സൂക്ഷിക്കുകയും വേണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി