കേരളം

ദലിത് ഹര്‍ത്താല്‍; പിന്തുണയുമായി പി.സി ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തിങ്കളാഴ്ച സംസ്ഥാനത്ത് നടക്കുന്ന ദലിത് ഹര്‍ത്താലിന് പിന്തുണയുമായി പി.സി ജോര്‍ജ്. കേരള ജനക്ഷം പാര്‍ട്ടി ഹര്‍ത്താലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു. മറ്റു മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെല്ലാം ഹര്‍ത്താലിനോട് മുഖംതിരിഞ്ഞ് നില്‍ക്കുമ്പോഴാണ് ജനപക്ഷം പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

സിപിഎമ്മും കോണ്‍ഗ്രസും ഹര്‍ത്താലിനോട് പ്രതികരിച്ചിട്ടില്ല. ദലിത് സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ പിന്തുണ നല്‍കുമെന്നാണ് സിപിഐയുടെ നിലപാട്. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. പൊലീസ് സംരക്ഷണയില്‍ സര്‍വീസ് നടത്തുമെന്നാണ് അറിയിപ്പ്. വ്യാപാരികളും തീയറ്റര്‍ ഉടമകളും സ്വകാര്യ ബസ് ഉടമകളും ഹര്‍ത്താലിനോട് സഹകരിക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. 

പട്ടിക ജാതി-വര്‍ഗങ്ങള്‍ക്ക് നേരെയുള്ള അധിക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ നടന്ന ഭാരത് ബന്ദിനിടയില്‍ 15 മരണങ്ങള്‍ സംഭവിച്ചതില്‍ പ്രതിഷേധിച്ചാണ് വിവിധ ദലിത് സംഘടകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത