കേരളം

ദലിത് ഹര്‍ത്താല്‍ ജാതി കലാപമുണ്ടാക്കി ഐഎസ് സ്ഥാപിക്കാന്‍; വ്യാപക പ്രചാരണവുമായി സംഘപരിവാര്‍ 

സമകാലിക മലയാളം ഡെസ്ക്

തിങ്കളാഴ്ച നടക്കുന്ന ദലിത് ഹര്‍ത്താലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണവുമായി സംഘപരിവാര്‍. ഹര്‍ത്താല്‍ നടത്തുന്നത് തീവ്രവാദികളാണ് എന്നാണ് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നടക്കുന്ന പ്രചാരണം. തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ വാര്‍ത്ത തെറ്റായി വ്യാഖ്യാനിച്ചാണ്  പ്രചാരണം. മുസ്‌ലിം തീവ്രവാദികള്‍ ഹര്‍ത്താല്‍ പ്രകടനത്തില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തുമെന്ന് ഇവര്‍ പ്രചാരണം നടത്തുന്നത്. 

ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നപ്പോള്‍ മിണ്ടാതിരുന്നവര്‍ ഇപ്പോള്‍ ഉത്തരേന്ത്യയില്‍ നടന്ന ആക്രമണത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുന്നത് ജിഹാദി ഭീകരവാദികളുടെ സഹായത്തോടെ ഹിന്ദുക്കളെ ഭിന്നിപ്പിക്കുവാനാണെന്നും സംഘപരിവാര്‍ അണികള്‍ പ്രചരിപ്പിക്കുന്നു. 


പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമത്തില്‍ മാറ്റം വരുത്തിയ സുപ്രീംകോടതി വിധിക്കെതിരെ നടന്ന ഭാരത് ബന്ദ് സംഘര്‍ഷത്തില്‍ 12 ദലിതര്‍ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധമായാണ് കേരളത്തില്‍ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ബിജെപി ആയതുകൊണ്ടാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് എന്നാണ് ബിജെപി വിമര്‍ശകര്‍ ഇതിനെ വിലയിരുത്തുന്നത്. 

ഹര്‍ത്താലിനോട് മുഖ്യധാര രാഷ്ട്രീയ സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടില്ല. സിപിഎമ്മും കോണ്‍ഗ്രസുംം പരസ്യ നിലപാട് പറഞ്ഞിട്ടില്ല. അതേസമയം ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് ചെങ്ങന്നൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി  ചെറിയാന്‍ രംഗത്തെത്തി. ആവശ്യപ്പെട്ടാല്‍ പിന്തുണ പ്രഖ്യാപിക്കും എന്നാണ് സിപിഐ നിലപാട്. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസും മുസ്‌ലിം യൂത്ത് ലീഗും രംഗത്ത് വന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍