കേരളം

അഗ്നിസുരക്ഷാ നിയമങ്ങളില്‍ വന്‍കിടക്കാര്‍ക്ക് ഇളവ് വരുത്താനൊരുങ്ങി പിണറായി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ:   അഗ്നി സുരക്ഷാ നിയമങ്ങളില്‍ വലിയ മാറ്റങ്ങളോടെ ഭേദഗതിക്ക് സര്‍ക്കാരിന്റെ നീക്കം. കെട്ടിടങ്ങള്‍ക്ക് ഫയര്‍ എന്‍ഒസി നല്‍കുന്നതിനുള്ള നിബന്ധനകളിലാണ് സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്.  15 മീറ്റര്‍ ഉയരവും പതിനായിരം സ്‌ക്വയര്‍ ചതുരശ്രഅടി വിസ്തീര്‍ണവും ഉള്ള കെട്ടിടങ്ങള്‍ക്ക് ഫയര്‍ എന്‍ഒസി ആവശ്യമില്ലെന്ന് ഫയര്‍ ആന്റ് സേഫ്റ്റി മേധാവി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. 15 മീറ്ററിലേറെ ഉയരമുള്ള കെട്ടിടത്തിന് സുരക്ഷാക്രമീകരണം ഉടമസ്ഥന്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നും തച്ചങ്കരി പറഞ്ഞു. ആരൂര്‍ ഫയര്‍‌സ്റ്റേഷന്റെ കെട്ടിട ഉദ്ഘാടനത്തിനിടെയായിരുന്നു നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെ പറ്റി മേധാവിയുടെ വിശദീകരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം


നാട് വികസിക്കുമ്പോള്‍ 55 വര്‍ഷം പഴക്കമുള്ള ഫയര്‍ ആന്റ് സേഫ്റ്റി നിയമവും മാറ്റിപ്പണിയണമെന്നും തച്ചങ്കരി പറഞ്ഞു. നിയമഭേദഗതി ഈ വര്‍ഷം തന്നെയുണ്ടാകും. സുരക്ഷാ ക്രമീകരണങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ മാത്രമെ പിഴ ചുമത്തുകയുള്ളു. കൂടാതെ ആശുപത്രികളുടെ ഉയരം 30 മീറ്ററില്‍ നിന്നും 45 മീറ്ററാക്കി ഉയര്‍ത്തിനല്‍കണമെന്നും ഭേദഗതിയില്‍ ശുപാര്‍ശയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം