കേരളം

കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് എഐഎസ്എഫ് മാര്‍ച്ച്; മെറിറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം ഉറപ്പുവരുത്തണമെന്ന് ആവശ്യം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സുപ്രീംകോടതി വിദ്യാര്‍ത്ഥി പ്രവേശനം റദ്ദാക്കിയ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് എഐവൈഎഫിന്റെയും എഐഎസ്എഫിന്റെയും പ്രതിഷേധ മാര്‍ച്ച്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ മെറിറ്റില്‍ പ്രവേശനം നേടിയ 44 വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം ഉറപ്പുവരുത്തുക, മനേജ്‌മെന്റ് വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിച്ചെടുത്ത തലവരിപണം തിരിച്ചു നല്‍കുക, ക്രമവിരുദ്ധമായി വിദ്യാര്‍ത്ഥി പ്രവേശനം നടത്തിയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റിനെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെയാണ് മാര്‍ച്ച് നടത്തുക. 

മാര്‍ച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യും. അഡ്വ. എം.എസ്.നിഷാദ്, കെ.വി.രജീഷ്, അഡ്വ.എം.സി.സജീഷ്, എം.അഗേഷ് എന്നിവര്‍ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി