കേരളം

റേഡിയോ ജോക്കി വധം : ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷിന്റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍. കരുനാഗപ്പള്ളി സ്വദേശി ഷന്‍സീര്‍ ആണ് പൊലീസിന്റെ പിടിയിലായത്. കൊല നടത്തിയ മൂന്നംഗ സംഘത്തില്‍ ഷന്‍സീര്‍ ഉണ്ടായിരുന്നു. കേസില്‍ ഇതാദ്യമായാണ് ക്വട്ടേഷന്‍ സംഘാംഗം പൊലീസിന്റെ പിടിയിലായത്. 

രാജേഷ് വധവുമായി ബന്ധപ്പെട്ട് ഒരാളുടെ അറസ്റ്റ് കൂടി പൊലീസ് ഇ്‌നന് രേഖപ്പെടുത്തി. സ്ഫടികം എന്ന് അറിയപ്പെടുന്ന സ്വാതി സന്തോഷാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് ആയുധം എത്തിച്ചുനല്‍കിയത് സ്വാതി സന്തോഷാണെന്ന് പൊലീസ് പറഞ്ഞു. 

കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കായംകുളം സ്വദേശിയായ എഞ്ചിനീയര്‍ യാസീന്‍ മുഹമ്മദ്, എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കുറ്റകൃത്യത്തിന് ശേഷം പ്രതികളെ ബംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചതും, പ്രതികള്‍ സഞ്ചരിച്ച കാര്‍ കേരളത്തിലെത്തിച്ച ശേഷം ഉപേക്ഷിച്ചതും യാസീനാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ ഗൂഢാലോചനയിലും ആയുധങ്ങള്‍ ഒളിപ്പിക്കലിലും പങ്കാളിയായിരുന്നു സനു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍