കേരളം

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് വെളളാപ്പളളി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൈക്രോ ഫിനാന്‍സ് കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേസില്‍ വിജിലന്‍സ് എടുത്ത എഫ്‌ഐഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോടതി വിധിയെ സ്വാഗതം ചെയ്ത് വെളളാപ്പളളിയുടെ പ്രതികരണം. 

മൈക്രോ ഫിനാന്‍സ് തട്ടിപ്പിനെ കുറിച്ച് കേരളം മുഴുവന്‍ അന്വേഷിക്കണമെന്നും ഇതിന് ആവശ്യമെങ്കില്‍ വിജിലന്‍സിന് പുറത്തുള്ള സംവിധാനങ്ങള്‍ വിനിയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.എസ്പി റാങ്കില്‍ കുറയാത്ത മുതിര്‍ന്ന ഐഎഎസ് ഉദ്യേഗസ്ഥരുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണം. 8 മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നുംകോടതി നിര്‍ദ്ദേശിച്ചു. 

ഒന്നുമുതല്‍ 3 വരെയുള്ള പ്രതികളും അഞ്ചാം പ്രതിയും അന്വേഷണം നേരിടണം. നാലാം പ്രതിയായപിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി നജീബിനെതിരായ ആക്ഷേപം പ്രഥമാദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തി. നജീബിനെ പ്രതിപട്ടികയില്‍ നി്ന്നും ഒഴിവാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി