കേരളം

'ലോകത്തിന് മുന്നില്‍ ഇത് എത്രാമത്തെ തവണയാണ് ഇന്ത്യന്‍ ജനതയെ ബി ജെ പി നാണം കെടുത്തുന്നത്'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജമ്മുകാശ്മീരില്‍ ഏട്ട് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്കിലുടെയാണ് ഐസക് പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്.

കശ്മീരില്‍ ആസിഫ എന്ന ഓമനത്തം വിട്ടുമാറാത്ത പിഞ്ചുകുട്ടിയെ കൊലപ്പെടുത്തിയവരും അവരെ ന്യായീകരിക്കുന്ന ബി.ജെ.പി നേതാക്കന്‍മാരും ഇന്ത്യയുടെ അന്തസിന്? ഏല്‍പ്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ലെന്ന് ഐസക് കുറിച്ചു. 

പോസ്റ്റിന്റെ പൂര്‍ണരൂപം

ലോകത്തിന് മുന്നില്‍ ഇത് എത്രാമത്തെ തവണയാണ് ഇന്ത്യന്‍ ജനതയെ ബി ജെ പി നാണം കെടുത്തുന്നത് ?.
മനുഷ്യത്വത്തിന് മുന്നില്‍ നരമേധം നടത്തുകയാണവര്‍. ആസിഫ എന്ന ഓമനത്തം വിട്ടുമാറാത്ത പിഞ്ചുകുട്ടിയെ കാശ്മീരില്‍ ക്രൂരമായി കൊലപ്പെടുത്തിയവരും അവരെ ന്യായീകരിക്കുന്ന ബി ജെ പി നേതാക്കന്മാരും ഇന്ത്യയുടെ അന്തസ്സിന് ഏല്‍പ്പിക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങുന്നതല്ല.

എങ്ങോട്ടാണ് അവര്‍ ഈ നാടിനെ നയിക്കുന്നത്? എത്രയും വേഗം ഈ കിരാത ശക്തികളുടെ പിടിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചേ മതിയാകൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?