കേരളം

ചില പൊലീസുകാര്‍ സേനയ്ക്ക് നാണക്കേട്, സിസിടിവി സ്ഥാപിക്കുന്നത് മര്യാദ പഠിപ്പിക്കാന്‍: മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ചില പൊലീസുകാര്‍ സേനയ്ക്ക് നാണക്കേട് ഉണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇത്തരക്കാര്‍ക്ക് സേനയില്‍ ഇടമില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പൊലീസ് പൗരന്മാരുടെ അവകാശത്തിന് മേല്‍ കുതിര കയറരുതെന്നും പിണറായി പറഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മനുഷ്യത്വരഹിതമായി പെരുമാറിയാല്‍ കുറ്റവാളികളോടുളള സമീപനമായിരിക്കും പൊലീസിനോടും സ്വീകരിക്കുക. നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല. പൊലീസുകാരെ മര്യാദ പഠിപ്പിക്കാനാണ് പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി