കേരളം

തോമാശ്ലീഹ ഇന്ത്യയിൽ വന്നിട്ടില്ലെന്ന് താൻ പറഞ്ഞിട്ടില്ല-ഫാ. പോൾ തേലക്കാട്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തോമാശ്ലീഹ ഇന്ത്യയിൽ വന്നതിന് തെളിവില്ലെന്ന മുതിർന്ന വെെദികൻ ഫാ. പോൾ തേലക്കാടിന്റെ നിലപാട് സിറോ മലബാർ സഭ തള്ളിയതിന് പിന്നാലെ സെന്റെ തോമസ് കേരളത്തിൽ വന്നിട്ടില്ലെന്ന് പ്രസ്താവന നിഷേധിച്ച് പോൾ തേലക്കാട്ട്. മേൽജാതി സ്വത്വത്തെ കുറിച്ച് മാത്രമാണ് താൻ പറഞ്ഞതെന്നു തേലക്കാട്ട് വ്യക്തമാക്കി


 പോൾ തേലക്കാടിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും തോമാശ്ലീഹ ഇന്ത്യയിൽ വന്നു എന്നതിന് ചരിത്ര രേഖയുടെ തെളിവുണ്ടെന്നും കൂരിയ ബീഷപ്പ് മാർ വാണിയപ്പുരക്കൽ പറഞ്ഞു. സിറോ മലബാർ സഭയുടെ ഉദ്ഭവം തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തിൽ നിന്നാണ്. ഇതിനോട് വിയോജിക്കുന്നവർ ന്യൂനപക്ഷം മാത്രമാണെന്നും ബിഷപ്പ് പറഞ്ഞു. ഇല്ലങ്ങളിലെ ബ്രാഹ്മണരെ തോമാശ്ലീഹ ക്രിസ്‌ത്യാനികളാക്കിയതാണെന്ന അബദ്ധധാരണ തിരുത്തണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത ഫേസ്ബുക്കിൽ നേരത്തെ കുറിച്ചിരുന്നു. മാർ കൂറിലോസിന്റെ പ്രസ്‌താവനയുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ഫാ. തേലക്കാട്ട് സമാന അഭിപ്രായം പ്രകടിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി