കേരളം

ഡോക്ടര്‍മാരുടെ സമരം തുടരുന്നു; പനി ബാധിച്ച ആദിവാസി സ്ത്രീ ചികിത്സകിട്ടാതെ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ:  സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ സമരം തുടരുന്നതിനിടെ ചികിത്സ ലഭിക്കാതെ വയനാട്ടില്‍ ആദിവാസി സ്ത്രീ മരിച്ചു. അവശനിലയില്‍ വയനാട് ജില്ലാ ആശുപത്രിയിലെത്തിച്ച രോഗിയെ കിടത്തി ചികിത്സിക്കാന്‍ കിടക്കയില്ലെന്ന കാരണം പറഞ്ഞാണ് മടക്കി അയച്ചത്. രോഗി വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീണുമരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ വയനാട് ജില്ലാ ആശുപ്രതിക്കുമുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. 

വെണ്ണമറ്റം കോളനിയിലെ ചപ്പ ചര്‍ദ്ദിയും അതിസാരത്തെയും തുടര്‍ന്ന് ഇന്ന് രാവിലെയാണ് വയനാട് ജില്ലാ ആശുപത്രിയിലെത്തിയത്. ഒപിയില്‍ ഡോക്ടര്‍മാര്‍ ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ രോഗിയെ കിടത്തിചികിത്സ നല്‍കാന്‍ കിടക്കുയുമില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ മടക്കി അയക്കുകയായിരുന്നു. 

ജില്ലയില്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് തുടങ്ങിയതോടെ ആദിവാസി, പിന്നാക്കവിഭാഗത്തില്‍പ്പെട്ടവര്‍ അസുഖത്തെ  തുടര്‍ന്ന് ചികിത്സ ലഭിക്കാത്ത സ്ഥിതിയിലാണ്. കുടുതല്‍ പേരും ഇവിടെ ചികിത്സക്കായി ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്