കേരളം

ദിലീപിന് വിദേശത്ത് പോകാന്‍ കോടതിയുടെ താത്കാലിക അനുമതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജാമ്യം ലഭിച്ച പ്രതി നടന്‍ ദിലീപിന് വിദേശത്തു പോവാന്‍ കോടതിയുടെ താത്ക്കാലിക അനുമതി. ദിലീപിന്റെ പുതിയ സിനിമയുടെ പ്രചാരണ പരിപാടികള്‍ക്കു വേണ്ടി ഈ മാസം 25 മുതല്‍ മേയ് നാലു വരെ ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനാണ് ഹര്‍ജി പരിഗണിച്ച അഡീ.സെഷന്‍സ് കോടതി അനുവാദം നല്‍കിയത്. 

കേസിന്റെ വിചാരണ പൂര്‍ത്തിയാവും വരെ കോടതിയുടെ അനുവാദം ഇല്ലാതെ ദിലീപ് വിദേശത്തേക്കു പോവാതിരിക്കാന്‍ പാസ്‌പോര്‍ട്ട് തടഞ്ഞുവച്ച ശേഷമാണു ജാമ്യം അനുവദിച്ചിരുന്നത്. 

കേസില്‍ ജാമ്യം ലഭിച്ച ശേഷം രണ്ടാം തവണയാണ് വിദേശയാത്ര നടത്താന്‍ ദിലീപ് കോടതിയുടെ അനുവാദം ചോദിക്കുന്നത്. കേസില്‍ ജാമ്യം ലഭിച്ച അഭിഭാഷകര്‍ അടക്കമുള്ള പ്രതികളുടെ പാസ്‌പോര്‍ട്ടുകളും കോടതി തടഞ്ഞിട്ടുണ്ട്.  കേസിന്റെ വിചാരണ നടപടികള്‍ക്കു വേണ്ടി മേയ് 21നാണു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം