കേരളം

മുല്ലശേരി കൊല്ലം രൂപത ബിഷപ് ആയി മോണ്‍സിഞ്ഞോര്‍ പോള്‍ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

മുല്ലശേരി കൊല്ലം രൂപത ബിഷപ് ആയി മോണ്‍സിഞ്ഞോര്‍ പോള്‍ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു. ബിഷപ് ഡോ സ്റ്റാന്‍ലി റോമന്റെ രാജി അംഗീകരിച്ചു. മോണ്‍സിഞ്ഞോര്‍ മുല്ലശ്ശേരി രൂപതയുടെ വികാരി ജനറലായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

വടക്കുന്തല, മരുതൂര്‍കുളങ്ങര, പടപ്പക്കര, തങ്കശേരി രൂപതകളില്‍ വികാരിയായും സെന്റ് റാഫേല്‍സ് സെമിനാരി റെക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോമില പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ്  നേടിയ അദ്ദേഹം ആലുവ പൊന്തിഫിക്കല്‍ മേജര്‍ സെമിനാരിയില്‍ നിന്ന് ഫിലോസഫിയിലും തിയോളജിയിലും ബിരുദം നേടിയിട്ടുണ്ട്. 1984 ഡിസംബര്‍ 22നാണ് വൈദികനായത്. 

രൂപതയുടെ വിവാഹ കോടതിയുടെ ജഡ്ജായും ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  കുണ്ടറ വെള്ളിമണ്‍  മുല്ലശ്ശേരി വീട്ടില്‍ ആന്റണി ഗബ്രിയേലിന്റെയും മാര്‍ഗരീത്ത ആന്റണിയുടെയും മകനാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന

ഡ്യൂട്ടിക്കാണെന്ന് പറഞ്ഞു പുറപ്പെട്ടു; പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന് കുടുംബം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്