കേരളം

കൊമ്പുള്ള പൊലീസുകാരുടെ കൊമ്പൊടിക്കണം; ശ്രീജിത്തിന്റെ വീട്ടിലെത്തി സുരേഷ് ഗോപി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊമ്പുള്ളവര്‍ പൊലീസില്‍ ഉണ്ടെങ്കില്‍ അത്തരക്കാരുടെ കൊമ്പ് ഒടിക്കണം എന്ന് സുരേഷ് ഗോപി എംപി. വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. 

എത്ര ഉന്നതരാണ് കുറ്റക്കാര്‍ എങ്കിലും ശിക്ഷിക്കപ്പെടണം. പൊലീസ് എതിര്‍ സ്ഥാനത്ത് വരുന്ന, പൊലീസ് അതിക്രമ കേസുകളെല്ലാം യഥാവിധം അന്വേഷിക്കണം എന്നും സുരേഷ് ഗോപി പറഞ്ഞു. 

എല്ലാ വിധ സഹായവും തന്നില്‍ നിന്നും ഉണ്ടാകുമെന്ന് സുരേഷ് ഗോപി  ശ്രീജിത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഉറപ്പ് നല്‍കിയാണ് മടങ്ങിയത്. ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായവര്‍ക്ക് തക്ക ശിക്ഷ വാങ്ങി നല്‍കുമെന്നും സുരേഷ് ഗോപി ശ്രീജിത്തിന്റെ കുടുംബത്തോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം