കേരളം

രാമന്റെ ശബ്ദം കൃത്യമായി അനുകരിക്കാന്‍ മാരീചന്‍ പഠിച്ചത് കലാഭവനില്‍ നിന്നാകും; ത്രിപുര മുഖ്യമന്ത്രിയുടെ ഇന്റര്‍നെറ്റ് വാദത്തെ ട്രോളി സന്ദീപാനന്ദഗിരി

സമകാലിക മലയാളം ഡെസ്ക്

മഹാഭാരത കാലം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ പരാമര്‍ശത്തെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി. വൈഫൈയുടെ ചിഹ്നം നല്‍കി കൊണ്ട്, ത്രതായുഗത്തിലും ദ്വാപരയുഗത്തിലും ആളുകളുടെ നെറ്റിയില്‍ ഈ ചിഹ്നം കാണാനുണ്ട്. ത്രിപുര മുഖ്യമന്ത്രി പറഞ്ഞതുവെച്ചുനോക്കുമ്പോള്‍ അന്നേ വൈ ഫൈ ഉണ്ടായിരിക്കുമായിരിക്കുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപാനന്ദഗിരിയുടെ പരിഹാസം. 

ഇതില്‍ ഹൈസ്പീഡ് കണക്ഷന്‍ ഉള്ളത് നാരദര്‍ക്കായിരിക്കും. മാരിചന്റെ മുഴുവന്‍ പേര് കലാഭവന്‍ മാരീചനെന്നാണ്. ത്രേതായുഗത്തില്‍ കലാഭവനുണ്ടായിരുന്നു,രാമന്റെ ശബ്ദം ഇത്ര കൃത്യമായി മാരീചന്‍ അനുകരിക്കാന്‍ പഠിച്ചത് കലാഭവനില്‍ നിന്നാകാനേ വഴിയുള്ളൂ,
അപ്പോ കലാഭവന്‍ ആരായിരിക്കും തുടങ്ങിയത്?
നമ്മളൊക്കെ എന്തറിഞ്ഞു?
പണ്ട് കവി പാടിയതുപോലെയെന്നും സന്ദീപാനന്ദഗിരി പറയുന്നു..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച