കേരളം

കസ്റ്റഡി മരണം : അന്വേഷണം ഉന്നതരിലേക്ക് ;  റൂറല്‍ എസ്പിയുടെ മൊഴിയെടുക്കും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ഉന്നതരിലേക്ക്. പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ് ഐ ദീപക്ക് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ എറണാകുളം റൂറല്‍ എസ്പി എ വി ജോര്‍ജിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. 

കേസ് നടപടികളില്‍ പറവൂര്‍ സിഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണസംഘം വിലയിരുത്തി. പ്രതിയെ സിഐ കണ്ടിരുന്നില്ല. പ്രതികളെ നേരില്‍ കാണാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രേഖകളില്‍ കൃത്രിമം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 

അതിനിടെ ശ്രീജിത്തിന് മര്‍ദനമേറ്റത് കസ്റ്റഡിയിലെടുത്തപ്പോഴല്ലെന്ന് ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴി പുറത്തുവന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ പരിശോധനയില്‍ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഗുരുതര ക്ഷതമേറ്റതിന്റെ തെളിവുണ്ടായിരുന്നില്ല. 

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമോ, രാത്രിയോ ആകാം ശ്രീജിത്തിന് മരണത്തിലേക്ക് നയിച്ച ക്രൂരമര്‍ദനം ഉണ്ടായതെന്നും വരാപ്പുഴ മെഡിക്കല്‍ സെന്റര്‍ മേധാവി ഡോ. ജോസ് സക്കറിയ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ലോക്കപ്പ് മര്‍ദനം സ്ഥിരീകരിക്കുന്നത് വരാപ്പുഴ സ്റ്റേഷനിലെ പൊലീസുകാരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കാനും പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം