കേരളം

ഭാഗ്യദേവത വീണ്ടും മനോഹരനെത്തേടിയെത്തി, കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കിട്ടുന്നത് ഇതു മൂന്നാം തവണ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഒന്നും രണ്ടുമല്ല, മൂന്നു വട്ടമാണ് ഭാഗ്യദേവത മനോഹരനെ കടാക്ഷിച്ചത്. ഇക്കുറി നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായി ലഭിച്ചത് 70 ലക്ഷം രൂപ. 2016, 2017 വര്‍ഷങ്ങളിലും കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനങ്ങള്‍ മനോഹരനു ലഭിച്ചിരുന്നു. 

ആലപ്പുഴയില്‍ പോയി മടങ്ങും വഴി ഇന്നലെ വൈകിട്ട് അമ്പലപ്പുഴ പടിഞ്ഞാറെ നടയില്‍ സ്ഥിരമായി ലോട്ടറിയെടുക്കുന്ന ശ്രീവത്സം ഏജന്‍സിയില്‍ എത്തിയപ്പോഴാണ് ഒന്നാം സമ്മാനം തന്റെ പക്കലുള്ള എന്‍ ആര്‍ 212329 നമ്പര്‍ ടിക്കറ്റിനാണെന്നറിഞ്ഞത്. ഇതേ സീരിസില്‍ മഹോരന്‍ വാങ്ങിയ 10 ടിക്കറ്റുകള്‍ക്കും സമാശ്വാസ സമ്മാനവും ലഭിക്കും. ഇതേ സീരിസില്‍ 12 ടിക്കറ്റു വാങ്ങാനായിരുന്നു മനോഹരന്‍ ഉദ്ദേശിച്ചിരുന്നത്. അതിലൊന്നു പക്ഷേ മറ്റാരോ വാങ്ങി.

ഒന്നാം സമ്മാനം നേടിയ എല്ലാ ടിക്കറ്റുകളുടേയും വിവരങ്ങള്‍ തകഴി പടഹാരം ലക്ഷ്മി ഗോകുലത്തില്‍ മനോഹരന്‍ കൈയിലുള്ള ബുക്കില്‍ കുറിച്ചു വച്ചിട്ടുണ്ട്. 2016 ഓഗസ്റ്റ് 28 ന് നറുക്കെടുത്ത് പൗര്‍ണമി ടിക്കറ്റിലൂടെ ഒന്നാം സമ്മാനം 65 ലക്ഷം രൂപ ലഭിച്ചു. 2017 നവംബര്‍ 10 ന് നിര്‍മല്‍ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയും കിട്ടി. കെഎസ്ഇബി അമ്പലപ്പുഴ ഓഫീസില്‍ നിന്ന് ഓവര്‍സിയറായി 2009 ല്‍ വിരമിച്ച ശേഷമാണ് മനോഹരന്‍ ഭാഗ്യമന്വേഷിക്കാന്‍ തുടങ്ങിയത്.

ആദ്യമടിച്ച ലോട്ടറിയില്‍ കുറച്ചു തുക വീണ്ടും വീടുപുതുക്കിപ്പണിയാന്‍ ഉപയോഗിച്ചു. രണ്ടാമത് കിട്ടിയത് കുറച്ച് ബാങ്കില്‍ ഇട്ടു. ഇപ്പോള്‍ കിട്ടിയ തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന മനോഹരന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു