കേരളം

സിപിഎം രാഷ്ട്രീയ പ്രമേയം യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളത് : കാനം രാജേന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : സിപിഎം പ്രമേയത്തെ പിന്തുണച്ച് സിപിഐ. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വര്‍ത്തമാനകാല സാഹചര്യം ഉള്‍ക്കൊണ്ടുള്ള ഭേദഗതിയാണ് പ്രമേയത്തില്‍ വരുത്തിയത്. ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുന്ന എല്ലാവരുമായും സഹകരിക്കണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. 

ഇടതു മതനിരപേക്ഷ സംഘടനകളുമായി കൂട്ടുകൂടും. മതേതര പാര്‍ട്ടി എന്നാല്‍ കോണ്‍ഗ്രസ് മാത്രമല്ല. സിപിഐ പ്രമേയത്തില്‍ കോണ്‍ഗ്രസ് എന്ന വാക്കില്ലെന്നും കാനം പറഞ്ഞു.


വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസിൽ റൂറൽ എസ്​ പി എ വി ജോർജിന്റെ പങ്ക്​ അന്വേഷിക്കണം. പൊലീസ് ആക്ടിന് വിരുദ്ധമായാണ് എസ്​ പി റൂറൽ ടൈഗർ ഫോഴ്സിന് രൂപം നൽകിയത്. സംഭവത്തെ കുറിച്ച്​ വിശദമായ അന്വേഷണം നടക്കണമെന്നും കാനം ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!