കേരളം

കനത്ത ഇടിമിന്നല്‍: വൈത്തിരിയില്‍ ഹോട്ടല്‍ കത്തിനശിച്ചു: ആളപയാമില്ല

സമകാലിക മലയാളം ഡെസ്ക്

വൈത്തിരി: കനത്ത ഇടിമിന്നലിനെ തുടര്‍ന്ന് ലക്കിടിയിലെ താസ ഹോട്ടല്‍ കത്തിനശിച്ചു. വൈകീട്ട് കനത്ത മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മൂന്നുനില ഹോട്ടല്‍ കെട്ടിടത്തിന്റെ നല്ലൊരു ഭാഗവും കത്തിനശിച്ചു. 

റെസ്‌റ്റോറന്റിലും ഹോട്ടല്‍ മുറികളിലും നിറയെ ആളുണ്ടായിരന്ന സമയത്താണ് തീപിടുത്തമുണ്ടായത്. മുറികളിലെ താമസക്കാരെ ജനലിലൂടെയും ഗ്ലാസ് പാളികള്‍ക്കിടയിലൂടെയും രക്ഷപ്പെടുത്തുകയായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ പുറത്തേക്കോടി. 

വൈത്തിരി പൊലീസും കെഎസ്ഇബി ജീവനക്കാരും ഉടന്‍  സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനം നടത്തി. തീ അണക്കാന്‍ നാട്ടുകാരും മുന്നിട്ടിറങ്ങി. മിനിറ്റുകള്‍ക്കുള്ളില്‍ ഫയര്‍ സര്‍വീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തം മൂലം ദേശീയപാതയില്‍ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. 

കുന്നംമംഗലം സ്വദേശികളുടേതാണ് ഹോട്ടല്‍. പുതുക്കിപ്പണിതിട്ടു രണ്ടു വര്‍ഷത്തോളമായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി