കേരളം

വരാപ്പുഴ കസ്റ്റഡി മരണം: പ്രതികളെ തിരിച്ചറിഞ്ഞെന്ന് ശ്രീജിത്തിന്റെ ഭാര്യ

സമകാലിക മലയാളം ഡെസ്ക്

എറണാകുളം: വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന് ശ്രീജിത്തിന്റെ ഭാര്യ. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച മൂന്ന് ആര്‍ടിഎഫുകാരെയാണ് തിരിച്ചറിഞ്ഞത്. കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. ശ്രീജിത്തിന്റെ കുടുംബവും അയല്‍വാസിയും തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തു. 

ഇതിനിടെ വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്, പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില ഹൈക്കോടതിയെ സമീപിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

പൊലീസുകാര്‍ പ്രതിയായ കേസില്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രിം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിയിലെ ആവശ്യം. ഡികെ ബസു കേസിലെ സുപ്രിം കോടതി നിര്‍ദേശം അനുസരിച്ച് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു