കേരളം

കൊല്ലം പൂരത്തിന് കൊടിയേറി; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സിപിഐ 23ത്‌ പാര്‍ട്ടി കോണ്‍ഗ്രസിന് കൊല്ലത്തു തുടക്കമായി. കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബിലെ സി.കെ.ചന്ദ്രപ്പന്‍ നഗറില്‍ ദേശീയ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി ചെങ്കൊടിയുയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് ഔപചാരിക തുടക്കമായത്. ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ആര്‍. ചന്ദ്രമോഹനന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന കൊടിമരം സ്ഥാപിച്ചതോടെ മുതിര്‍ന്ന നേതാക്കള്‍ പതാക ഉയര്‍ത്തലിനെത്തി. കയ്യൂരില്‍ നിന്നു ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന പതാക ചന്ദ്രപ്പന്‍ നഗറിലെ വേദിയില്‍ മുദ്രാവാക്യങ്ങളുടെ അകമ്പടിയില്‍  വാനിലേക്കുയര്‍ന്നു.  

തുടര്‍ന്നു പ്രതിനിധി സമ്മേളനം നടക്കുന്ന എ.ബി.ബര്‍ധന്‍ നഗറിനു മുന്നില്‍ ദേശിയ സെക്രട്ടറി ഡി.രാജ ദീപശിഖ തെളിയിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അകമ്പടിയേകി. വയലാറില്‍ നിന്നു സംസ്ഥാന കൗണ്‍സില്‍ അംഗം പി. പ്രസാദിന്റെ നേതൃത്വത്തിലാണു ദീപശിഖ കൊണ്ടുവന്നത്. 

കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസ് നടന്ന പോണ്ടിച്ചേരിയില്‍ നിന്നും ദേശീയകൗണ്‍സില്‍ അംഗം ആര്‍. വിശ്വനാഥന്റെ നേതൃത്വത്തിലെത്തിച്ച പതാക വ്യാഴാഴ്ച രാവിലെ പ്രതിനിധിസമ്മേളനം നടക്കുന്ന എ.ബി. ബര്‍ധന്‍ നഗറില്‍ (ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്റര്‍) ഉയര്‍ത്തും. കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം സി.എ. കുര്യന്‍ പതാക ഉയര്‍ത്തും. അതിനുശേഷം പ്രതിനിധി സമ്മേളനം ആരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

പ്രണയപ്പക കാമുകിയുടെ ജീവനെടുത്തു, വിഷ്ണുപ്രിയ വധക്കേസില്‍ വിധി വെള്ളിയാഴ്ച

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു