കേരളം

ഹിന്ദിയും ഇംഗ്ലീഷും വായിച്ച് കഷ്ടപ്പെടണ്ട;  ട്രെയിന്‍ ടിക്കറ്റില്‍ ഇനി മലയാളവും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെയില്‍വേ ടിക്കറ്റ് ഇനി മലയാളത്തിലും. റിസര്‍വ് ചെയ്യാത്ത ട്രെയിന്‍ ടിക്കറ്റുകളിലാണ് മലയാളത്തിലും തമിഴിലും ഇനി പുറപ്പെടുന്ന സ്റ്റേഷന്റേയും, എത്തിച്ചേരുന്ന സ്റ്റേഷന്റേയും പേര് ഉണ്ടാവുക. കൂടാതെ ക്ലാസ്, ഏതു തരം ട്രെയിന്‍ എന്നീ വിവരങ്ങളും മലയാളത്തിലുണ്ടാകും. 

ഇതിന്റെ ട്രയല്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചു. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവടങ്ങളില്‍ നിന്നുമുള്ള അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളില്‍ മലയാളവും പ്രത്യക്ഷപ്പെട്ടു. ഇതില്‍ ഇതുവരെ ഇംഗ്ലീഷും ഹിന്ദിയും മാത്രമാണ് അച്ചടിക്കാറുണ്ടായിരുന്നത്. 

യാത്ര സൗഹൃദമാക്കുന്നതിന് വേണ്ടിയാണ് സതേണ്‍ റെയില്‍വേയുടെ ഈ നീക്കവും. ഹിന്ദിയും ഇംഗ്ലീഷും അറിയാത്ത പ്രാദേശിക യാത്രക്കാര്‍ക്ക് ഇതിലൂടെ സഹായം ലഭിക്കും. 9,500 സ്റ്റേഷന്റെ പേരുകളാണ് സതേണ്‍  റെയില്‍വേ ഇതോടെ മലയാളത്തിലേക്ക് അച്ചടിക്കുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പായി അവിടെ ട്രെയിന്‍ ടിക്കറ്റില്‍ കന്നഡയും ഉള്‍പ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു