കേരളം

ഇലഞ്ഞിത്തറയില്‍ നടത്തിയത് രാഷ്ട്രീയ ഷോ; മുഖ്യമന്ത്രിയുടേത് ആചാര ലംഘനമെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളപ്രമാണി പെരുവനം കുട്ടന്‍മാരാരെ ആദരിച്ചത് ആചാര ലംഘനമാണെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. ഇലഞ്ഞിത്തറമേളം നടക്കുന്നതിനിടയില്‍ പരിവാരങ്ങളുമായി വന്ന് രാഷ്ട്രീയ നാടകം നടത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും ഇത് അപലപനീയമാണെന്നും ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ഇലഞ്ഞിത്തറമേളം രാഷ്ട്രീയ ഷോ നടത്താനുള്ള സ്ഥലമല്ലെന്ന് ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വരാപ്പുഴ പൊലീസ് ചവുട്ടി കൊന്ന ശ്രീജിത്തിന്റെ വീട്ടില്‍ പോകാന്‍ നേരമില്ല മുഖ്യമന്ത്രിക്ക്, പൂരം കാണാനും കുടമാറ്റം കാണാനും വെടിക്കെട്ട് കാണാനും സമയമുണ്ട്. വിരോധമില്ല, പക്ഷെ ഇലഞ്ഞിത്തറമേളം നടക്കുന്നതിനിടയില്‍ പരിവാരങ്ങളുമായി വന്ന് രാഷ്ട്രീയ നാടകം നടത്തിയത് അപലപനീയമാണ്- ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മേളം കാണാന്‍, കേള്‍ക്കാന്‍ ഒരു നിമിഷം നിന്നില്ല. പക്ഷെ മേളത്തിനിടയില്‍ കയറി ആദരിക്കാനായി സമയം ഉണ്ടായി. ഇത് ആചാരലംഘനമാണ്. മേളം തുടങ്ങുന്നതിന്റെ മുന്‍പോ ശേഷമൊ ആദരിക്കാം. മേളത്തിന്റെ ഇടയില്‍ മേളക്കാര്‍ക്ക് തടസ്സമുണ്ടാക്കി നടത്തിയ ചടങ്ങ് ആചാരലംഘനമാണ്. നിരീശ്വരവാദിയായ മുഖ്യമന്ത്രിക്ക് ആചാരം അറിയില്ലങ്കിലും അത് മനസ്സിലാക്കാനുള്ള വിവേകമെങ്കിലും വേണമെന്ന് കുറിപ്പില്‍ പറയുന്നു.

ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണ സ്ഥാനത്ത് ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കിയ പെരുവനം കുട്ടന്‍ മാരാരെയാണ് മുഖ്യമന്ത്രി ഇലഞ്ഞിത്തറയിലെത്തി ആദരിച്ചത്. പൊന്നാടയണിയിച്ച മുഖ്യമന്ത്രിക്ക് പെരുവനം ചെണ്ടക്കോല്‍ ഉപഹാരമായി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച