കേരളം

നഴ്‌സുമാര്‍ക്ക് ശമ്പളം കൂട്ടിനല്‍കിയാല്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും; സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം നടത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഹൈക്കോടതയിലേക്ക്. നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ശമ്പളം കൊടുക്കാന്‍ പറ്റില്ല എന്നാണ് മാനേജ്‌മെന്റുകളുടെ വാദം. ഉത്തരവ് നടപ്പാക്കിയാല്‍ സംഭവിക്കുന്ന സാമ്പത്തിക ബാധ്യത കോടതിയെ ബോധിപ്പിക്കുമെന്നും മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കിയാല്‍ ചികിത്സാ ചെലവ് 120ശതമാനം കൂടുമെന്നാണ് മാനേജ്‌മെന്റുകളുടെ പുതിയ വാദം. 

നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് ഒരുതരത്തിലും നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും കോടതിയെ സമീപിക്കുമെന്നും നേരത്തെ മാനേജ്‌മെന്റുകള്‍ വ്യക്തമാക്കിയിരിക്കുന്നു. മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവ് അംഗീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയികുന്നു.സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച്, മിനിമം വേതനം 20,000രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. വേതനപരിഷ്‌കരണം നടപ്പാക്കിയില്ലെങ്കില്‍ ലോങ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന നഴ്‌സുമാരുടെ പ്രഖ്യാപനത്തിന് പിന്നാലെയായിയിരുന്നു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത