കേരളം

കെഎം മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമെന്ന് സിപിഐ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റയും നയങ്ങളുടയും മുഖമാണെന്ന് സിപിഐ. മാണിയുമായുള്ള സഖ്യം ഇടതുമുന്നണിയുടെ പ്രതിഛായക്ക് കോട്ടം തട്ടാന്‍ ഇടയാക്കുമെന്നും സിപിഐ വ്യക്തമാക്കി. പാര്‍ട്ടി കോണ്‍ഗ്രസ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് മാണിക്കെതിരെ നിലപാട് വ്യക്തമാക്കി സിപിഐ രംഗത്തെത്തിയത്. 

മാണി കേരളരാഷ്ട്രീയത്തില്‍ വെറുക്കപ്പെട്ടവനാണെന്ന് സിപിഐ മാത്രമല്ല സിപിഎമ്മും പറഞ്ഞിട്ടുണ്ട്. എണ്‍പതുമുതല്‍ ഇക്കാര്യം ഇടതുമുന്നണി പരസ്യമായി പറയുന്നതാണ്. ഇത്രയും കാലം ഇടതുവിരുദ്ധനായ ഒരാള്‍ നേരം ഇരുട്ടി വെളുക്കുന്നതിന് മുന്‍പ് എല്‍ഡിഎഫിലെത്തുന്നത  അംഗീകരിക്കാനാകില്ല. മാണി ഇപ്പോഴും തുടരുന്നത് യുഡിഎഫ് നയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മാണിയുമായുള്ള സഹകരണത്തിനെതിരെ സിപിഐ രംഗത്തുവന്നിരുന്നു. സിപിഐ നിലപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും സ്ഥാനാര്‍ത്ഥി സജി ചെറിയാനും രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി