കേരളം

ചെങ്ങന്നൂരിലെ വോട്ട്: കാനത്തിന് ഒന്നും നഷ്ടപ്പെടാനില്ല, നഷ്ടം സിപിഎമ്മിനെന്ന് കെഎം മാണി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ടു വേണ്ടെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് സിപിഎമ്മിനെ തോല്‍പ്പിക്കാനെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് തീരുമാനിച്ചോളാമെന്നും കെഎം മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ വോട്ടു വേണ്ടെന്ന കാനത്തിന്റെ പ്രഖ്യാപനം ഒരു വെടിക്കു രണ്ടു പക്ഷിയാണ്. സ്ഥാനാര്‍ഥി സിപിഎമ്മിന്റെയാണ്. സിപിഎം തോറ്റാല്‍ സിപിഐക്ക് ഒന്നും നഷ്ടപ്പെടാനില്ല. ഇക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്ന് കെഎം മാണി പറഞ്ഞു. 

ചെങ്ങന്നൂരില്‍ മാണിയുടെ സഹായം വേണ്ടെന്ന് കാനം രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. മുമ്പ് ചെങ്ങന്നൂരില്‍ മത്സരിച്ച് വിജയിച്ചത് കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെയാണ്. യുഡിഎഫില്‍ നിന്ന് പിണങ്ങി വന്നവരെയല്ലാം എടുക്കാനിരിക്കുകയല്ല എല്‍ഡിഎഫ്. എല്‍ഡിഎഫിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും കാനം പറഞ്ഞു.

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ വോട്ട് സ്വീകരിക്കും എന്ന് ഇടതു സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറഞ്ഞതിനു പിന്നാലെയായിരുന്നു കാനത്തിന്റെ പ്രതികരണം. 

മെയ് 28നാണ് ചെങ്ങന്നൂരീല്‍ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 31ന് നടക്കും. എല്‍ഡിഎഫ് എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ മരണമടഞ്ഞതോടെയാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്