കേരളം

തിയേറ്ററില്‍ ഇനി സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യവും മുന്നറിയിപ്പായി കാണിക്കാന്‍ ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്

സിനിമ ജനങ്ങളെ വേഗത്തില്‍ സ്വാധീനിക്കുന്ന ഒരു മാധ്യമമാണ്. അതുകൊണ്ട് സിനിമയുടെ സഹായത്തോടെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ് കേരളത്തിലെ മനുഷ്യാവകാശ കമ്മീഷന്‍. 

സിനിമയ്ക്ക് മുന്‍പ് തിയേറ്ററുകളില്‍ പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനീകരം എന്ന് എഴുതി വെയ്ക്കുന്നതു പോലെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ശിക്ഷാര്‍ഹമാണെന്നുമുള്ള മുന്നറിയിപ്പ് സന്ദേശം നല്‍കാനാണ് കേരള മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതു സംബന്ധമായ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇതിന്റെ ഭാഗമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെ സമീപിക്കാനൊരുങ്ങുകയാണ് മനുഷ്യാവകാശ കമ്മീഷന്‍. ഇതു സിനിമയില്‍ മാത്രമല്ല സീരിയലുകളിലും ഇത്തരത്തിലുള്ള പരസ്യവും റൈറ്റപ്പും നല്‍കാന്‍ തയ്യാറാടെക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി