കേരളം

മാണിക്ക് എല്‍ഡിഎഫിനെ പിന്തുണയ്ക്കാം; നിലപാടറിയിച്ച് സുധാകര്‍  റെഡ്ഡി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കെഎം മാണിക്ക് എല്‍ഡിഎഫുമായി സഹകരിക്കാമെന്ന് സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി. മാണിയുമായുള്ള ബന്ധത്തില്‍ പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സമിതിയുടെ തീരുമാനമാണ് ദേശീയ നേതൃത്വത്തിനുള്ളതെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

മാണിയെ എല്‍ഡിഎഫിലെടുക്കുന്ന കാര്യം ഒരു പാര്‍ട്ടിക്ക് മാത്രമായി തീരുമാനിക്കാനാവില്ല. മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫാണ് തീരുമാനമെടുക്കേണ്ടതെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ മാണിയുടെ വോട്ട ്എല്‍ഡിഎഫിന് വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. തെരഞ്ഞടുപ്പില്‍ ആരുടെയും വോട്ടുകള്‍ സ്വീകരിക്കുമെന്നായിരുന്നു സിപിഎം നിലപാട്. ഇടതുവിജയത്തിന് കാനത്തിന്റെ നിലപാട് ദോഷം ചെയ്യുമെന്ന കാഴ്ചപ്പാടാണ് സുധാകര്‍ റെഡ്ഡിയുടെ വിശദികരണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍