കേരളം

സി ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി ; ഗോഡ്ഫാദറില്ലാത്തതാണ് വിനയായതെന്ന് ദിവാകരന്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : മുതിര്‍ന്ന നേതാവ് സി ദിവാകരനെ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. ദേശീയ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയതില്‍ കേരള നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ദിവാകരന്‍ രംഗത്തെത്തി. തനിക്ക് ഗോഡ്ഫാദറില്ല. അതാണ് തനിക്ക് കുഴപ്പമായതെന്ന് ദിവാകരന്‍ പറഞ്ഞു. ആരുടെയും സഹായത്തോടെ തുടരാനില്ല. പ്രായത്തെ ബഹുമാനിക്കുന്നവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അപമാനിക്കുന്നവരല്ല. തന്നെ ബഹുമാനിച്ചിരിക്കുകയാണ് ചെയ്തിട്ടുള്ളത്. പാര്‍ട്ടി നടപടിയില്‍ നിരാശയില്ല. 

പ്രസിഡന്റ് സ്ഥാനത്തുനിന്നല്ലല്ലോ ഒഴിവാക്കിയത്. പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍ നിന്നല്ലേ. തനിക്കു വേണ്ടി കേരളത്തില്‍ നിന്ന് ആരെങ്കിലും സംസാരിച്ചോ എന്ന് അറിയില്ല. ദിവാകരന്‍ എന്നും ദിവാകരന്‍ തന്നെ. പാര്‍ട്ടിക്കാരനായി തന്നെ തുടരുമെന്നും ദിവാകരന്‍ പറഞ്ഞു.  

സിഎന്‍ ചന്ദ്രന്‍, സത്യന്‍ മൊകേരി, കമല സദാനന്ദന്‍ എന്നിവരെയും ദേശീയ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പകരം കേരളത്തില്‍ നിന്ന് അഞ്ചുപേര്‍ പുതുതായി ദേശീയ കൗണ്‍സിലിലെത്തും. കെപി രാജേന്ദ്രന്‍, എന്‍ രാജന്‍, എന്‍ അനിരുദ്ധന്‍, പി വസന്തം, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ പുതുതായി ദേശീയ കൗണ്‍സിലിലെത്തും.  യുവനേതാവ് മഹേഷ് കക്കത്തിനെ കാന്‍ഡിഡേറ്റ് അംഗമാക്കാനുമാണ് തീരുമാനമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍