കേരളം

ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച കൊലപ്പെടുത്തിയ സംഭവം; കുടുക്കിയത് സിസിടിവി ദൃശ്യങ്ങളും, പരസ്പര വിരുദ്ധമായ മൊഴിയും

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് ആസിഡ് ഒഴിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ സുബൈദയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങളും പരസ്പര വിരുദ്ധമായ മൊഴിയും. വാറങ്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനായി ഭര്‍ത്താവ് ബഷീറിനെ കൊണ്ടുവരുന്ന സമയം ഒഴിഞ്ഞ ആസിഡ് കന്നാസ് ആശുപത്രിക്ക് മുന്‍പിലെ തോട്ടിലേക്ക് സുബൈദ വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്നും പൊലീസിന് ലഭിച്ചത്. 

ബഷീര്‍ മരിച്ച് ഏഴാം ദിവസമാണ് സുബൈദയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിന്റെ ഓരോ ഘട്ടത്തിലും ശക്തമായി പിടിച്ചു നില്‍ക്കുന്നതിനായിരുന്നു സുബൈദ ശ്രമിച്ചത്. ആസിഡ് ഒഴിച്ചത് ആരെന്ന ചോദ്യത്തിന് പല പല പേരുകളായിരുന്നു അന്വേഷണ സംഘത്തിന് മുന്‍പാകെ സുബൈദ പറഞ്ഞത്. 

എന്നാല്‍ സുബൈദ പറഞ്ഞ പേരുകളിലുള്ള വ്യക്തികളെ അവര്‍ക്ക് മുന്നില്‍ പൊലീസ് നേരിട്ടെത്തിച്ചതോടെ സുബൈദയുടെ ആരോപണങ്ങള്‍ തകര്‍ന്നു. രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ബഷീര്‍ ആസിഡ് ആക്രമണത്തിന് വിധേയമാകുന്നത്. എന്നാല്‍ ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചതാവട്ടെ പുലര്‍ച്ചെ രണ്ട് മണിയോടെയും. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് എന്തെന്ന ചോദ്യത്തിനും പരസ്പര വിരുദ്ധമായ മൊഴികളായിരുന്നു പൊലീസിന് ലഭിച്ചത്. 

തുടര്‍ന്ന് ചോദ്യം ചെയ്യല്‍ പൊലീസ് കടുപ്പിച്ചതോടെ സുബൈദയ്ക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസം മഞ്ചേരിയിലെ കടയിലെത്തി സുബൈദ നേരിട്ടാണ് ആസിഡ് വാങ്ങിയത്. തെളിവ് നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുമെല്ലാം സുബൈദ പിന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി