കേരളം

ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അവസാനം ? 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അവസാനമാകും ആരംഭിക്കുകയെന്ന് സൂചന. മാര്‍ച്ച് അവസാനം ആരംഭിച്ച് ഏപ്രില്‍ പത്തിന് അവസാനിക്കുന്ന വിധത്തില്‍ പരീക്ഷ നടത്തുന്നതിനെ കുറിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. 

വേണ്ടത്ര അധ്യയന ദിവസങ്ങള്‍ കിട്ടാത്തതിനാലാണ് പരീക്ഷ നീട്ടിവെക്കാന്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ നാളെ ചേരുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമുണ്ടാകും. ഡിപിഐയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.  കനത്ത മഴ അടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇത്തവണ ഇതുവരെ നിരവധി ദിവസങ്ങളില്‍ അധ്യയനം മുടങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി