കേരളം

ഖാദിയുടെ മുഖമാകാന്‍ ഹനാന്‍: ഇനി റാമ്പില്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പഠനത്തിനിടെ ഉപജീവനത്തിനായി മീന്‍വില്‍പ്പന നടത്തി മലയാളികളുടെ മനസില്‍ ഇടംനേടിയ കോളജ് വിദ്യാര്‍ഥിനിയാണ് ഹനാന്‍. ഹനാനെ കുറിച്ച് പുറംലോകം അറിഞ്ഞപ്പോള്‍ തന്നെ നിരവധി പ്രമുഖര്‍ ഈ പെണ്‍കുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇനി ഖാദിയുടെ പ്രചരണത്തിനായി ഹനാന്‍ റാമ്പിലെത്തും.   

ഖാദി ബോര്‍ഡിന്റെ ഓണം-ബക്രീദ് ഖാദിമേളയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രമാണിച്ച് ബുധനാഴ്ച തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഖാദി ഫാഷന്‍ ഷോയിലാണ് ഹനാനെത്തുക. ഹനാന് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരവും നല്‍കും.

കേരളത്തിലെ പതിനായിരത്തോളം സ്ത്രീകളാണ് ഖാദിയിലൂടെ വരുമാനം കണ്ടെത്തുന്നത്. അവരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തില്‍ ജീവിക്കാനായി പോരാടുന്ന ഹനാന്‍ പങ്കുചേരുന്നു എന്നതാണ് സവിശേഷത. ഇത്തരമൊരു അംഗീകാരവും അവസരവും തനിക്കു നല്‍കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹനാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്