കേരളം

'ഞാന്‍ സര്‍ക്കാരിന്റെ മകള്‍, സുരക്ഷ കിട്ടുമെന്ന് പൂര്‍ണ വിശ്വാസം' ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഹനാന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊച്ചിയില്‍ പഠനത്തിനൊപ്പം മീന്‍ വിറ്റ് വാര്‍ത്തകളില്‍ ഇടം നേടിയ ഹനാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ശോഭനാ ജോര്‍ജിന് ഒപ്പമാണ് ഹനാന്‍ മുഖ്യമന്ത്രിയെ കണ്ടത്. തനിക്കു പൂര്‍ണ പിന്തുണ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി ഹനാന്‍ പറഞ്ഞു.

പഠനത്തിനൊപ്പം കുടുംബത്തെ പോറ്റാന്‍ ഹനാന്‍ യൂണിഫോമില്‍ മീന്‍ വില്‍ക്കുന്നതായ വാര്‍ത്ത വന്നതിനു പിന്നാലെ ഹനാനു സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്ന് പിന്തുണ വാഗ്ദാനം ലഭിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഹനാന്റേത് വ്യാജ വാര്‍ത്തയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ ഹനാനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ അധിക്ഷേപമുണ്ടായി. ഇതിനെതിരായ പൊലീസ് നടപടികള്‍ നടന്നുവരുന്നതിനിടെയാണ് ഹനാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

തന്റെ പഠനവും സുരക്ഷയും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി പൂര്‍ണ പിന്തുണ ഉറപ്പു നല്‍കിയതായി ഹനാന്‍ പറഞ്ഞു. താന്‍ സര്‍ക്കാരിന്റെ മകളാണ്. ഒരു മകള്‍ക്കു വേണ്ട എല്ലാം സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പുണ്ട്. പഠനത്തിനുള്ള കാര്യങ്ങള്‍ ആയാലും സുരക്ഷയായാലും ലഭിക്കുമെന്ന വിശ്വാസം തനിക്കുണ്ട്. 

തനിക്കെതിരെ അധിക്ഷേപം നടത്തിയവര്‍ക്കെതിരായ പൊലീസ് നടപടികള്‍ തുടരുകയാണ്. അതു ശരിയായിത്തന്നെ മുന്നോട്ടുപോവുമെന്നും വിശ്വാസമുണ്ടെന്ന് ഹനാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്