കേരളം

സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അമ്മയായി; സുഹൃത്തിനെ പൊലീസ് തെരയുന്നു

സമകാലിക മലയാളം ഡെസ്ക്

വരാപ്പുഴ: പറവൂരിനടുത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായി. പെണ്‍കുട്ടിയുടെ കാമുകനായ 23കാരനെ പൊലീസ് തിരയുന്നു.

ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി വീട്ടുകാരില്‍ നിന്ന് മറച്ചുവെയ്ക്കുകയായിരുന്നു. വയറുവേദനയും ചര്‍ദിയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് പല പ്രാവശ്യം അടുത്തുളള ഹോമിയോ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയെങ്കിലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. 

കടുത്ത വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത് എന്നാണ് പറയുന്നത്. ഒരാഴ്ച മുമ്പ് വീട്ടിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. തുടര്‍ന്ന് ശിശുഭവനിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൈല്‍ഡ് ലൈനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും വിവരം അറിയിച്ചതിനെതുടര്‍ന്ന് പറവൂര്‍ പൊലീസ് കേസെടുത്തു. അയല്‍വാസിയായ യുവാവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയും കുഞ്ഞും ഇപ്പോല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്