കേരളം

കുമ്പസാരം നിരോധിക്കേണ്ടതില്ല; വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നെങ്കില്‍ മതവിശ്വാസം തള്ളിക്കളയാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിര്‍ബന്ധിത കുമ്പസാരത്തിന് എതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഏതുമതത്തിലും വിശ്വസിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്ന്  കോടതി നിരീക്ഷിച്ചു. മതവിശ്വാസം വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കാനുള്ള അവകാശവും ഉണ്ടെന്ന് കോടതി വ്യക്തമാക്കി.

കുമ്പസാരം നിരോധിക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് കത്ത് നല്‍കിയിരുന്നു. കുമ്പസാരത്തിലൂടെ വനിതകള്‍ ബ്ലാക്‌മെയിലിങിന് വിധേയരാകുന്നുവെന്നും വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വൈദികര്‍ പ്രതികളായ കുമ്പസാര പീഡന കേസിന് പിന്നാലെയായിരുന്നു വനിതാ കമ്മീഷന്‍ കത്ത് നല്‍കിയത്. ഇതിന് പിന്നാലെയാണ് കുമ്പസാരം നിരോധിക്കണം എന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി സി.എസ് ചാക്കോ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരര്‍ജി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍