കേരളം

നീരൊഴുക്കും മഴയും കുറഞ്ഞു; ഇടുക്കി അണക്കെട്ട് തുറക്കില്ലെന്ന് മന്ത്രി എം എം മണി

സമകാലിക മലയാളം ഡെസ്ക്

ചെറുതോണി: മഴയും  നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇടുക്കി കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

വൃഷ്ടിപ്രദേശത്തെ മഴയില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ചെറുതോണിയിലെ ഷട്ടറുകള്‍ തുറന്ന് വിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

മഴയുടെ ശക്തി കുറഞ്ഞതോടെ നീരൊഴുക്കിലും കുറവുണ്ടായി 2396.12 അടിയാണ് നിലവിലെ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പുയരുന്നത് വളരെ മന്ദഗതിയിലേക്ക് നീങ്ങിയിട്ടുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. 

ആവശ്യമെങ്കില്‍ ഷട്ടറുകള്‍ തുറന്ന് വിട്ട് അണക്കെട്ടിലെ വെള്ളം പുനഃക്രമീകരിക്കുമെന്നായിരുന്നു നേരത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ