കേരളം

പാലക്കാട് അപകടം: 11പേരെ രക്ഷപ്പെടുത്തി, നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു;കെട്ടിടം തകര്‍ന്നത് തൂണു മാറ്റുന്നതിനിടെയെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് നഗരത്തില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ടുസ്ത്രീകളടക്കം പതിനൊന്നുപേരെ രക്ഷപ്പടുത്തി. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിനടിയില്‍ കൂടുതലാളുകള്‍ കുടങ്ങിക്കിടക്കുന്നെണ്ടെന്ന് സംശയമുണ്ട്. 

ചിത്രം: എക്‌സപ്രസ്
 

പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദുരന്തനിവാരണ സേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. പഴക്കം ചെന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അറ്റകുറ്റപണികള്‍ നടത്തിയതാണ് അപകടത്തിന് കാരണം. തൂണു മാറ്റുമ്പോഴാണ് കെട്ടിടം തകര്‍ന്നുവീണത്. 

രക്ഷാപ്രവര്‍ത്തിന് തടസ്സമാകാതെ ജനക്കൂട്ടം പിരിഞ്ഞുപോണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കടകളും ലോഡ്ജുകളുമാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍