കേരളം

ഫാന്‍സ് അസോസിയേഷന്‍ ചെയ്യുന്നത് ഗുണ്ടായിസം; മമ്മൂട്ടിയും മോഹന്‍ലാലും പ്രോത്സാഹിപ്പിക്കരുതെന്ന് ഇന്ദ്രന്‍സ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ചലച്ചിത്ര താരങ്ങളുടെ ഫാന്‍സ് നടത്തുന്നത് ഗുണ്ടായിസമാണെന്ന് നടന്‍ ഇന്ദ്രന്‍സ്. സിനിമകളെ തിയേറ്ററില്‍ എത്തിയും അല്ലാതെയും കൂവിത്തോല്‍പ്പിക്കുന്ന പ്രവണത അത്ര നല്ലതല്ല. മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെയുള്ള താരങ്ങള്‍ ഇത് പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പഠിക്കാനും പണിയെടുക്കാനുമാണ് ഫാന്‍സിനോട് താരങ്ങള്‍ ആവശ്യപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ തലമുറയിലെ താരങ്ങളെങ്കിലും ഇക്കാര്യത്തില്‍ മാതൃക കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫാന്‍സ് ക്ലബ്ബുകളിലേക്ക് കുട്ടികള്‍ പോകുന്നത് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. പതുക്കെ പതുക്കെ കുട്ടികളെ ഗുണ്ടായിസത്തിലേക്ക് നയിക്കാനേ അത് സഹായിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍