കേരളം

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തും; പ്രത്യേക പാക്കേജ് പരിഗണിച്ചേക്കുമെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രസംഘം അടുത്തയാഴ്ച കേരളം സന്ദര്‍ശിക്കും. ആഭ്യന്തര വകുപ്പിലെ സെക്രട്ടറി ധര്‍മ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേരളത്തിലെ മഴക്കെടുതി വിലയിരുത്തുന്നതിനായി എത്തുന്നത്.

കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ സന്ദര്‍ശനത്തിന് പിന്നാലെയെത്തുന്ന കേന്ദ്രസംഘം മഴക്കെടുതിയില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കും. പ്രളയക്കെടുതി പരിഹരിക്കുന്നതിന് അധിക തുക അനുവദിക്കണമെന്നും ദുരന്തബാധിത പ്രദേശങ്ങളില്‍ എത്തിക്കുന്നതിനായി അധിക ഭക്ഷ്യധാന്യം അനുവദിക്കണമെന്നും കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെത്തുന്ന സംഘം ആലപ്പുഴ, കോട്ടയം,എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മൂന്ന് ദിവസമാണ് കേന്ദ്രസംഘം കേരളം സന്ദര്‍ശിക്കുന്നത്. ഏഴാം തിയതി കൊച്ചിയിലെത്തുന്ന സംഘം ആലപ്പുഴ ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. എട്ടാം തിയതി എറണാകുളം ജില്ലയിലെ മഴക്കെടുതി വിലയിരുത്തിയ ശേഷം തിരുവനന്തപുരത്തെത്തും. അടുത്ത ദിവസം മുഖ്യമന്ത്രിയുമായുള്ള  കൂടിക്കാഴ്ചയ്ക്ക് ശേഷം കോട്ടയം, പത്തനംതിട്ട ജില്ലകള്‍ സന്ദശിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി